User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

Grihasree Housing Scheme

                Grihasree Housing Scheme is being implemented by the Board for providing Government subsidy @ Rs. 2 lakh/house for the construction of( 66 sqm maximum 83 sq m)house with the participation of NGO / Voluntary agencies / Philanthropic individuals in 2 cents / 3 cents of land owned by EWS / LIG categories. Out of the construction cost of 4 Lakh/ House, Rs.2 Lakh is the Govt. Subsidy and Rs.1 Lakh each will be the beneficiary’s, sponsor’s contribution. 1000 New houses were sanctioned during 2020-21.Installments will be released from 07.02.2021. 

After getting sanction from the concerned division offices Sponsers  shall submit their applications through online.  

Details of Documents Submitted by the Applicant.

അപേക്ഷകൻ സമർപ്പിക്കേണ്ട രേഖകൾ

 

1)ആധാർ കാർഡ്/ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് 

2)വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്ന് ലഭിച്ചത്)

3)വസ്തുവിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്ന്)

4) വസ്തുവിന്റെ വിന്റെ ലൊക്കേഷൻ  സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്ന്)

5 )വസ്തുവിന്റെ പ്രമാണത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്

6)റേഷൻ കാർഡ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 

7 )വസ്തുവിന് ബാധ്യതകൾ ഇല്ലഎന്ന് തെളിയിക്കുന്നതിന് ആവശ്യമായ കുടിക്കട സർട്ടിഫിക്കറ്റ് (സബ് രജിസ്റ്റർ ഓഫീസിൽ നിന്നും)

8)അപേക്ഷനും കുടുംബത്തിനും വാസയോഗ്യമായ വീട് ഇല്ല എന്നുള്ള ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി/ വില്ലേജ് ഓഫീസർ എന്നിവരിൽ നിന്നുള്ള സർട്ടിഫിക്കറ്റ്. 

9)സ്ഥലം പോക്ക് വരവ് ചെയ്ത ശേഷം കരം തീർത്ത രസീതും,തണ്ടപ്പേർ സർട്ടിഫിക്കറ്റും.

10)ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പറും ഗുണഭോകതാവിന്റെ പേരും ബാങ്കിന്റെ IFS Code ഉം വ്യക്തമാക്കുന്ന പേജിന്റെ പകർപ്പ്

11)ജാതി തെളിയിക്കുന്നതിനായി ഉള്ള സർട്ടിഫിക്കറ്റ് (SC/ STവിഭാഗത്തിന് മാത്രം)   

------------------------------------------------------------------------------------------------------------------------------------------------------------------------------------------

ഇത്രയും രേഖകൾ ബോർഡിൻറെ ജില്ലാ ഓഫീസുകളിൽ  ഹാജരാക്കി അനുമതി ലഭിക്കുന്ന മുറക്ക്  സ്പോൺസർ വിഹതം ഒരു ലക്ഷം രൂപ അടക്കേണ്ടതാണ്.തുടർന്ന് ഗുണഭോകതാവിന്റെ അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കുന്നതിനുള്ള പാസ്സ്‌വേർഡ് ലഭിക്കുന്നതാണ്.അപേക്ഷയിൽ 20 kb size അധികരിക്കാത്ത ഗുണഭോകതാവിന്റെ Passsport Size ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്ത് അപേക്ഷ പ്രിന്റ് എടുത്ത് ഗുണഭോക്‌തൃ വിഹിതം ഒരുലക്ഷം രൂപയും,രജിസ്‌ട്രേഷൻ ഫീ 100 രൂപയും അടക്കേണ്ടതും ബോർഡുമായി 200 രൂപ മുദ്രപത്രത്തിൽ ഒരു കരാറിൽ ഏർപ്പെടേണ്ടതുമാണ്.അപേക്ഷ ഹാർഡ് കോപ്പി ബന്ധപ്പെട്ട ജില്ല ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

------------------------------------------------------------------------------------------------------------------------------------------------------------------------------------------------

12)വീടിന്റെ തറ വിസ്തീർണം 83 ചതുരശ്ര മീറ്ററിൽ കൂടാത്ത അംഗീകരിച്ച പ്ലാൻ(Building permit) ഒന്നാം ഗഡു ലഭിക്കുന്നതിന് മുൻപായി ഹാജരാക്കേണ്ടതാണ്.  

2021 ഫെബ്രുവരി മാസം 7 നകം ഈ  നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമേ ധന സഹായം ലഭിക്കുകയുള്ളു.പദ്ധതിയിൽ പങ്കാളികളാവാൻ താല്പര്യപ്പെട്ട ഗുണ ഭോക്താക്കളെയും,സ്പോണ്സർമാരെയും ഇത് സംബന്ധിച്ച വിവരങ്ങൾ  കത്ത് മുഖേന അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്

 

 

 

Go to top