
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്
1961-ല്‍ സ്‌ഥാപിതമായ തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റിൻറെ തുടര്‍ച്ചയായി, ദേശീയ നയത്തിനും കാഴ്ചപ്പാടിനും അനുസരിച്ച് 1971 മാര്‍ച് 5-ആം തീയതിയാണ് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആവിര്‍ഭാവം കൊണ്ടത്. 1971 ലെ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആക്‌ടിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, വിവിധ വരുമാന വിഭാഗം ജനങ്ങളുടെ പാർപ്പിടാവശ്യം തൃപ്തികരമായി നിറവേറ്റുന്നതിന് സംഘടിതവും, ആസൂത്രിതവുമായ വ്യവസ്ഥാപിത സംവിധാനങ്ങൾ ആവശ്യമാണെന്ന് കണ്ടറിഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ഭവന നിർമ്മാണ ബോർഡ് സ്ഥാപിതമായത്. അന്ന് നിലവിലുണ്ടായിരുന്ന തിരുവനന്തപുരം നഗര പരിഷ്ക്കരണ ട്രസ്റ്റ്, പിൽക്കാലത്ത് ഹൗസിങ് ബോർഡായി രൂപാന്തരം കൊള്ളുന്നത് സമ്പന്നമായ ഒരു അടിത്തറ പ്രദാനം ചെയ്യുവാൻ വേണ്ടിയായിരുന്നു.
കവടിയാർ ഹൈറ്റ്‌സ്

ബോർഡ് നിർമ്മാണം പൂർത്തിയാക്കിയ/മേൽനോട്ടം വഹിച്ച വിവിധ പദ്ധതികൾ ഒറ്റനോട്ടത്തിൽ
0,125
ഭവന നിർമ്മാണ വായ്പാകൾ
0,283
അകെ നിർമ്മിച്ച ഏരിയ സ്ക്വ. ഫീറ്റ്
0+
നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികൾ
0
നിർമ്മാണം നടക്കുന്നപദ്ധതി (കോടി രൂപ )
സുവർണ്ണ ജൂബിലി നിറവിൽ - ISO സർട്ടിഫിക്കേഷനോടെ
ഞങ്ങളെപ്പറ്റി

ശ്രീ പിണറായി വിജയൻമുഖ്യമന്ത്രി

ശ്രീ കെ.രാജൻറവന്യൂ ഭവന വകുപ്പ് മന്ത്രി

ശ്രീ പി. പി സുനീർ ചെയർമാൻ
ഡോ. വിനയ് ഗോയല്‍ ഐ എ എസ്സ്സെക്രട്ടറി
എം.എൻ ലക്ഷം വീട് പുനർ നിർമ്മാണ പദ്ധതി
പതിനാലാം പഞ്ചവല്‍സര പദ്ധതി(2022-27) കാലയളവില്‍ ശോചനീയവസ്ഥയിലുള്ള 5000 ഇരട്ട വീടുകൾ വര്‍ഷംതോറും 1000 വീടുകള്‍ വീതം 5 വര്‍ഷം കൊണ്ട് ഒറ്റ വീടുകളാക്കി പുനര്‍നിര്‍മ്മിച്ച് ഉപഭോക്താകള്‍ക്ക് കൈമാറാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മിതമായ വാടകയിൽ താമസം ലഭ്യമാക്കുന്നതിനുള്ള പദ്ധതി. തൃശ്ശൂർ, ആലപ്പുഴ മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നിർമ്മാണം ആരംഭിച്ചു.
സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ ജില്ലകളിൽ ബോർഡ് നടപ്പിലാക്കിയ പദ്ധതി.
സർക്കാർ ജീവനക്കാർക്കായി സർക്കാർ ഭൂമിയിൽ ഫ്ലാറ്റുകൾ നിർമിച്ചു റവന്യൂ വകുപ്പിന് കൈമാറുന്നു.സർക്കാരിൻറെ ബഡ്ജറ്റ് വിഹിതമുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാരസ്പര്യംഭവന പദ്ദതികൾ
ഗുണഭോകതാക്കളിൽ നിന്ന് മുൻകൂർ തുക സമാഹരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഭവന പദ്ധതി. തിരുവനന്തപുരത്ത് അമ്പലനഗർ 88 ഫ്ലാറ്റുകൾ, നെട്ടയം 66 ഫ്ലാറ്റുകൾ എന്നിവയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നു
അമ്പലനഗർ തിരുവനതപുരം

ഗൃഹശ്രീ ഭവന പദ്ധതി
ഭവന നിർമ്മാണ ബോർഡ് നടപ്പിലാക്കി വരുന്ന പദ്ധതികളിൽ ഏറെ ജനപ്രീതി നേടിയ ഒരു പദ്ധതിയാണ് ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതി. ഈ പ്രകാരം 3350 വീടുകൾ ഇതിനോടകം നിർമ്മാണം പൂർത്തീകരിച്ചു.185 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ ആണ്.ജില്ലാ ഓഫീസുകളിൽ അപേക്ഷ സ്വീകരിക്കുന്നു.
സൗഹൃദം പാർപ്പിട പദ്ധതി
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് രൂപീകൃതമായതിത്തിൻറെ സുവ൪ണ്ണ ജൂബിലിയോടനുബന്ധിച്ച് 2021 വർഷത്തിൽ സമൂഹത്തിൻറെ ഭവന സുരക്ഷയെ മുൻനിർത്തി ജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു നൂതന സ്വാശ്രയ ഭവന വായ്പാ പദ്ധതി
ഓഫീസ് പ്രവർത്തന സമയം
- തിങ്കൾ- ശനി :- 10 AM മുതൽ 05 PM വരെ
- രണ്ടാം ശനി,ഞായർ :- അവധി
- തിരുവനന്തപുരം,
- കൊച്ചി,
- കോഴിക്കോട് ഓഫീസുകൾ :- 10.15 AM മുതൽ 05.15 PM വരെ
വായ്പ അദാലത്തുകൾ
ഭവന നിർമ്മാണ ബോർഡിൽ നിന്നും ഭവന വായ്പ എടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയ ഗുണഭോക്താക്കൾക്ക് വായ്പ കണക്കുകൾ അദാലത്തു വഴി തീർപ്പാക്കി പ്രമാണവും മറ്റു രേഖകളും കൈപ്പറ്റാവുന്നതാണ്. ഇതിനായി ജില്ലകൾ കേന്ദ്രീകരിച്ച് വായ്പാ അദാലത്തുകൾ നടത്തിവരുന്നു.